D.EL.ED 2024 - 26 - INTERVIEW

 

2024-26 വർഷത്തേയ്ക്കുള്ള വയനാട് ജില്ലയിലെ ഡി.എൽ.എഡ് പ്രവേശന കൂടികാഴ്ച മാസം 21, 22, 23 തിയതികളിലായി DIET Wayanad - സുൽത്താൻ ബത്തേരിയിൽ വച്ച് നടത്തപ്പെടുന്നു..!!

 

GOVT - AIDED

👉DA/Ex Servicemen/Dep-Jawan കൂടിക്കാഴ്ച 21/08/2024 ന് രാവിലെ 9:00 മണിക്കും, SCIENCE 
 വിഭാഗം രാവിലെ 10:00 മണിക്കും, COMMERCE വിഭാഗം ഉച്ചയ്ക്ക് 12:00 മണിക്കും 
നടത്തപ്പെടുന്നതാണ്.
👉22/08/2024 ന് രാവിലെ 9:00 മണിക്ക് HUMANITIES വിഭാഗം കൂടിക്കാഴ്ച നടത്തപ്പെടുന്നു.

 

SELF FINANCE

👉DA/Ex Servicemen കൂടിക്കാഴ്ച 22/08/2024 ന് ഉച്ചയ്ക്ക് 12:00 മണിക്കും, COMMERCE വിഭാഗം 
ഉച്ചയ്ക്ക് ശേഷം 2:00 മണിക്കും നടത്തപ്പെടുന്നതാണ്.
👉23/08/2024 ന് രാവിലെ 9:00 മണിക്ക് HUMANITIES വിഭാഗത്തിനും, ഉച്ചയ്ക്ക്
12:00 മണിക്ക്  SCIENCE വിഭാഗത്തിനും കൂടിക്കാഴ്ച നടത്തപ്പെടുന്നതാണ്.
 

Rank List - Govt/Aided)

👇

DA/EX-SERVICEMEN/DEPENDENT - JAWAN(GA)

SCIENCE(GA)

COMMERCE(GA)

HUMANITIES(GA)


Rank List - Self Finance

👇

DA/EX-SERVICEMEN/DEPENDENT - JAWAN(SF)

SCIENCE(SF)

COMMERCE(SF)

HUMANITIES(SF)



കൂടിക്കാഴ്ച സമയത്ത് താഴെ പറയുന്ന രേഖകളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്.


1. കൂടിക്കാഴ്ച അറിയിപ്പ്.


2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ 

രേഖകൾ.(പ്ലസ്‌ടു, എസ്.എസ്.എൽ.സി)


3. സ്വഭാവ സർട്ടിഫിക്കറ്റ്. (ആറ് മാസത്തിനുള്ളിൽ ഉളളത്).


4. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ/തഹസിൽദാർ).


5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.


6. ഭിന്നശേഷി ഉളളവരാണെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള രേഖ.


7. (എ) വിമുക്തഭടന്മാരാണെങ്കിൽ അവരുടെ വിടുതൽ സർട്ടിഫിക്കറ്റ്.


(ബി) വിമുക്ത ഭടന്മാരുടെ ആശ്രിതരാണെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള 

സർട്ടിഫിക്കറ്റ്.


(സി) ജവാന്മാരുടെ ആശ്രിതരാണെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള 

സർട്ടിഫിക്കറ്റ്.


8. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം 

തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്).


9. എൻ.സി.സി/എൻ.എസ്.എസ്/സ്‌കൗട്ട്‌ & ഗൈഡ്സ് എന്നിവയിൽ വെയിറ്റേജ് 

ലഭിച്ചിട്ടുള്ളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

 

10. അവസാനം പഠിച്ച വിദ്യാലയത്തിൽ നിന്നുള്ള വിടുതൽ പത്രം (ടി.സി).

 

11. മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും) 



NB: കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം 

വിദ്യാർത്ഥികളെ പിന്നീട് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. യോഗ്യത 

സംബന്ധിച്ച ഹാജരാക്കുന്ന രേഖകളിൽ അപാകതകൾ ഉണ്ടാകുന്ന പക്ഷം 

പ്രവേശനാനുമതി അനുവദിക്കുന്നതല്ല.



സംശയ നിവാരണത്തിനായി ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ 

ബന്ധപ്പെടാവുന്നതാണ്

           👇👇👇
📞 04936202593, 8594067545

Comments

Popular posts from this blog

D.El.Ed - 2025 - 27 - RANK LIST - HUMANITIES

D.EL.ED. GOVT / AIDED 2025-2027

2025-27 ഡി.എൽ.എഡ് പ്രവേശന കൂടികാഴ്ച