D.EL.ED 2024 - 26 - INTERVIEW - PHASE II
ഡി.എൽ.എഡ് കോഴ്സ് 2024-26 രണ്ടാം ഘട്ട ഇന്റർവ്യൂ ഈ മാസം 16 ന് (16/10/2024) GVHSS കൽപ്പറ്റ വിദ്യാലയത്തിൽ വച്ച് നടത്തപ്പെടുന്നു...!!
GOVT - AIDED
👉നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള (സയൻസ് - 2, കോമേഴ്‌സ് - 1, ഹ്യുമാനിറ്റീസ് - 3) കൂടിക്കാഴ്ച 16/10/2024 രാവിലെ 9 : 30 ന് നടത്തപ്പെടുന്നു.
SELF FINANCE
👉നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള (സയൻസ് - 4, കോമേഴ്‌സ് - 5, ഹ്യുമാനിറ്റീസ് - 5) കൂടിക്കാഴ്ച 16/10/2024 രാവിലെ 10 : 30 ന് നടത്തപ്പെടുന്നു.
Rank List - Govt/Aided
👇
Rank List - Self Finance
👇
കൂടിക്കാഴ്ച സമയത്ത് താഴെ പറയുന്ന രേഖകളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്..!!
1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ.(പ്ലസ്‌ടു, എസ്.എസ്.എൽ.സി)
2. സ്വഭാവ സർട്ടിഫിക്കറ്റ്. (ആറ് മാസത്തിനുള്ളിൽ ഉളളത്).
3. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ/തഹസിൽദാർ).
4. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
5. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്).
6. എൻ.സി.സി/എൻ.എസ്.എസ്/സ്‌കൗട്ട് & ഗൈഡ്സ് എന്നിവയിൽ വെയിറ്റേജ് ലഭിച്ചിട്ടുള്ളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
7. അവസാനം പഠിച്ച വിദ്യാലയത്തിൽ നിന്നുള്ള വിടുതൽ പത്രം (ടി.സി).
8. മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
NB:
- കൂടിക്കാഴ്ചയ്ക്ക് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷംവിദ്യാർത്ഥികളെ പിന്നീട് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. യോഗ്യത സംബന്ധിച്ച് ഹാജരാക്കുന്ന രേഖകളിൽ അപാകതകൾ ഉണ്ടാകുന്ന പക്ഷം പ്രവേശനാനുമതി അനുവദിക്കുന്നതല്ല.
- കൂടിക്കാഴ്ച, മേൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം.
സംശയ നിവാരണത്തിനായി ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
👇👇👇
📞 04936202593, 9447343350, 8594067545.
Comments
Post a Comment