2025-27 വർഷത്തേയ്ക്കുള്ള വയനാട് ജില്ലയിലെ ഡി.എൽ.എഡ് (സ്വാശ്രയ-മെറിറ്റ്) പ്രവേശന കൂടികാഴ്ച ഈ മാസം 13, 14 തിയതികളിലായി SKMJ ജൂബിലി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
2025-27 വർഷത്തേയ്ക്കുള്ള വയനാട് ജില്ലയിലെ ഡി.എൽ.എഡ് (സ്വാശ്രയ-മെറിറ്റ്) പ്രവേശന കൂടികാഴ്ച ഈ മാസം 13, 14 തിയതികളിലായി SKMJ ജൂബിലി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വാശ്രയ-മെറിറ്റ് DA/Ex Servicemen, Dep-Jawan കൂടിക്കാഴ്ച 13/10/2025 ന് രാവിലെ 9:00 മണിക്കും, SCIENCE വിഭാഗം രാവിലെ 10:00 മണിക്കും, COMMERCE വിഭാഗം ഉച്ചയ്ക്ക് 12:00 മണിക്കും നടത്തപ്പെടുന്നതാണ്. 14/10/2025 ന് രാവിലെ 9:00 മണിക്ക് HUMANITIES വിഭാഗം കൂടിക്കാഴ്ച നടത്തപ്പെടുന്നു. ഡി.എൽ.എഡ് (സ്വാശ്രയ - മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewyd.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും ( sure List / Waiting List ) ടി ദിവസങ്ങളിൽ കൂടിക്കാഴ്ച അറിയിപ്പും, അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 202593, 9447343350 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൂടിക്കാഴ്ച സമയത്ത് താഴെ പറയുന്ന രേഖകളുടെ അസ്സല്‍ ഹാജരാക്കേണ്ടതാണ്.
1. കൂടിക്കാഴ്ച അറിയിപ്പ്.
2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍. (പ്ലസ് ടു, എസ്.എസ്.എല്‍.സി)
3. സ്വഭാവ സര്‍ട്ടിഫിക്കറ്റ്. ( ആറ് മാസത്തിനുള്ളില്‍ ഉള്ളത്)
4. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍)
5. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്.
6. ഭിന്നശേഷി ഉള്ളവരാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള രേഖ.
7. (എ) വിമുക്തഭടന്മാരാണെങ്കില്‍ അവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്.
(ബി) വിമുക്ത ഭടന്മാരുടെ ആശ്രിതരാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്.
(സി) ജവാന്മാരുടെ ആശ്രിതരാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
8. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ( ഇ. ഡബ്ലു.എസ്. സര്‍ട്ടിഫിക്കറ്റ്)
9. എന്‍.സി.സി/എന്‍.എസ്.എസ്/ സ്കൗട്ട് & ഗൈഡ്സ് എന്നിവയില്‍ വെയിറ്റേജ് ലഭിച്ചിട്ടുള്ളവര്‍ ആയതിന്‍റെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.
10. അവസാനം പഠിച്ച വിദ്യാലയത്തില്‍ നിന്നുള്ള വിടുതല്‍ പത്രം (ടി.സി)
Comments
Post a Comment